സമുഹം , ഒരു വ്യക്തിയെ രൂപപ്പെടുത്തുന്ന പ്രധാന ഘടകം. താനും തന്റെ കുടുംബവും അയല്ക്കരുമൊക്കെ ചെർന്നാൽ സമൂഹം രൂപപ്പെട്ടു കഴിഞ്ഞു... എന്നാൽ അതൊക്കെ ഇപ്പൊ പഴംകഥ , സമൂഹവും സ്നേഹവും ഒന്നം ഇന്നത്തെ കാലത്ത് വെറും നൊസ്റ്റാൾജിയ ആയി മാറി കഴിഞ്ഞിരിക്കുന്നു അപ്പുപ്പന്മാരും അമ്മൂമ്മമാരും പറയുന്ന പഴം കഥ. അല്ല ഇപ്പോ അപ്പുപ്പന്മാർ എവിടെ ? പണ്ടൊക്കെ വീടിന്റെ ഉമ്മറത്ത് ഒരു അപ്പുപ്പാണോ അമ്മൂമ്മയോ ഉണ്ടെങ്കിൽ അത് ഒരു ഐശ്വര്യമായിരുന്നു, എന്നാൽ ഇന്ന് അതല്ല സ്ഥിതി, ഒരു മടിയും കൂടാതവൃദ്ധ സദനങ്ങളിൽ തള്ളുന്ന അവസ്ഥ... വളർത്ത് മൃഗന്ങ്ങളെ കൊണ്ട് കളയാൻ ഒന്ന് മടിക്കും എന്നാൽ സ്വന്തം മാതാ പിതാക്കളെ .......ഈ കൊണ്ട് വിടുന്നവർ ഓർക്കുന്നില്ലലോ അവര്ക്കും ഇത് പോലെ ഒരു അവസ്ഥ വരും എന്ന്....
വരും കൊടുത്താൽ കൊല്ലത്തും കിട്ടും.... അത് ഉറപ്പാ.. ന്തായാലും ഈ സദനങ്ങൾ അന്നും ഇത് പോലെ കാണും..... ഇന്നത്തെ ഫാസ്റ്റ് ലൈഫിൽ മറക്കുന്ന പലതും ഉണ്ട്... മറക്കരുതാതതായ പല കാര്യങ്ങളും സ്വാർത്ഥ താല്പര്യങ്ങൾക്കായി മനപ്പൂർവം മറക്കുന്നു.
ഹേ മനുഷ്യാ നീ ഒന്ന് മറക്കാതിരുന്നാൽ നന്ന്, ഒരുനാൾ നീയും ഇത്പോലെ.......
RmZ