Search This Blog

Wednesday, June 22, 2011

മദ്യം

മദ്യം .ഇന്നത്തെ മലയാളികളുടെ ഒഴിച്ച് കൂടാനാകാത്ത വിഭവം. മലയാളികളുടെ സങ്കടത്തിന്റെയും സന്തോഷത്തിന്റെയും സന്തത സഹചാരി... മലയാളി ആകണമെങ്കില്‍ അല്പം അടിക്കണം എന്നതാണ് ഇന്നത്തെ അവസ്ഥ .... മലയാളിയെ മലയാളിയാക്കുന്ന പാനീയമാണ് മദ്യം.. മലയാളികളുടെ സ്വഭാവത്തെയും മദ്യം ഒരുപാടു സ്വാധീനിക്കുന്നുണ്ട്. അമ്പലത്തില്‍ പോലും ക്യു പാലിക്കാത്ത മലയാളികള്‍ വളരെ ഭയഭക്തി ബഹുമാനഹോടെയാണ് മദ്യ ഷോപിനു മുന്‍പില്‍ ക്യു നില്‍ക്കുന്നത്.  മലയാളിക്ക് സങ്കടം വന്നാലും അല്പം അടിക്കണം സന്തോഷം വന്നാലും അല്പം അടിക്കണം ..പരസ്പര വിരുദ്ധമായ ഈ വികാരങ്ങള്‍ക്ക് ഒരു ഐക്യം നല്കാന്‍ മദ്യത്തിനു കഴിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു.  എന്നാലും ഏഎ വികാരങ്ങളെ ഇല്ലാതാക്കുന്ന എന്ത് ശക്തിയാണ് മദ്യതിനുള്ളത് എന്ന് മനസിലാകുന്നില്ല..  
                           കേരളത്തിന്റെ വഴിയോരങ്ങളില്‍ അടിച്ചു പൂസായി കിടക്കുന്നവര്‍ ധാരാളം ഉണ്ട്.  നമ്മള്‍ 'പാമ്പ്' എന്ന ഓമനപേരില്‍ അവരെ വിളിക്കുന്നു.    ചിലര്‍ അടിച്ചില്ലെങ്കില്‍ മാന്യന്മാര്‍ ആയിരിക്കും എന്നാല്‍ രണ്ടു പെഗ് ഉള്ളില്‍ ചെന്നാലോ? ഇത്രയും മോശം മനുഷ്യര്‍ വേറെ ഉണ്ടാകില്ല .. വീട്ടില്‍ ചെന്ന് കയറിയാലും വീട്ടുക്ര്‍ക്കും നാട്ടുകാര്‍ക്കും ഒരു സ്വൈര്യവും കൊടുക്കില്ല്ല...എന്നാല്‍ മറ്റൊരു കൂട്ടര്‍ അവര്‍    അടിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഓഫ്‌ ആകും ആര്‍ക്കും ഒരു ശല്യവുമില്ലാതെ എവിടെയെങ്കിലും ചുരുണ്ട്  കൂടും, ബോധം വരുമ്പോള്‍ തനിയെ എഴുന്നേറ്റു പോകും. ആര്‍ക്കും ഒരു ശല്യവുമില്ല .... അക്കെ കുറച്ചു നേരത്തെ 'കിക്ക്' നു വേണ്ടി പണിയെടുത്തുണ്ടാക്കുന്ന പൈസ ബാറില്‍ കൊണ്ട് കളയുന്ന്ന്നു എന്നിട്ട് നാട്ടുകാരുടെയും വീട്ടുകാരുടെയും മേല്‍ കുതിര കയറുകയും ചെയ്യുന്നു. ചിലപ്പോള്‍ വാങ്ങിച്ചു കൂട്ടുകയും ചെയ്യും. 

ഉപദേശിക്കാന്‍ ഞാന്‍ ആളല്ല നിങ്ങള്‍ക്കു ബോധം ഉണ്ടെങ്കില്‍ ചിന്തിക്കു 
"എന്തിനാ വെറുതെ ...................." 

1 comment:

  1. മദ്യപിച്ച് കഴിഞ്ഞാല്‍ ബോധം പോകാറാണ് പതിവ് കാഴ്ച . പിന്നെങ്ങനെ അവര് ചിന്തിക്കും. എങ്കിലും,. കൊള്ളാം ഇനിയും എഴുതുക. ആശംസകളോടെ
    ഫസിലുദ്ദീന്‍ കരുനാഗപ്പള്ളി.

    ReplyDelete