അങ്ങനെ ഒരു തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞു. ചുരുക്കി പറഞ്ഞാല്‍ എല്ലാം കഴിഞ്ഞു, ഇനി ഫലം അറിയാനുള്ള കാത്തിരിപ്പ് , തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാവരെയും വന്നു കണ്ടു കാലു പിടിച്ചവരുടെ പൊടിപോലുമില്ല . സ്നഹേം അഭിനയിച്ചു വന്ന സ്ഥാനാര്‍ഥികള്‍ വിജയം ഉറപ്പിക്കാനായുള്ള തീര്‍ഥാടന യാത്രകളിലും,പ്രചാരണത്തിന് കണ്ടപ്പോള്‍ ഉണ്ടായിരുന്ന ദയനീയമായ ആ ചിരി മാഞ്ഞു,ഇപ്പൊ കണ്ട ഭാവം പോലും ആര്‍ക്കുമില്ല , പാവം പൊതുജനങ്ങള്‍ അവരുടെ സമ്മതിദാനാവകാശം പാഴവില്ല എന്ന വിശ്വാസത്തില്‍ ആണ്. പ്രകടന പത്രികകളിലൂടെയും അല്ലാതെയും ഒത്തിരി വാഗ്ദാനങ്ങള്‍ വാരി കോരി സ്ഥാനാര്‍ഥികള്‍ നല്‍കികഴിഞ്ഞു.. ഇതൊക്കെ എപ്പോള്‍ പ്രാവര്‍തികമാകും എന്ന് കണ്ടറിയണം. നല്ല ഒരു ഭരണത്തിനായി സമ്മതിദാനവകാശം വിനിയോഗിച്ചവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടാല്‍ കൊള്ളാം.
വികസനം എന്ന പേരില്‍ പാവങ്ങളുടെ നെഞ്ചില്‍ കയറുന്നവര്‍ ഉള്ള ഈ കാലത്ത് ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ മറക്കപ്പെടുന്നു. തിരഞ്ഞെടുത്തു വിടുന്ന ഓരോര്തരും തിരിഞ്ഞു കൊത്തുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.
ഇവിടുത്തെ ഓരോ പൌരനും ഒന്ന് ആലോചിക്കുക "നിങ്ങള്‍ നല്‍കിയ സമ്മതിദാനം ഒരിക്കലെങ്കിലും നിങ്ങള്ക്ക് പ്രയോജനപ്പെട്ടിടുണ്ടോ? "
ഇനി എങ്കിലും തീരുമാനിക്കുക
ജനാധിപത്യത്തിന്റെ മൂല്യങ്ങളെ അറിയുന്ന,അവയെ പ്രാവര്‍തികമാക്കുന്നവര്‍ക്ക് ,ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിആക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ,നല്ല ഒരു നാളേക്ക് വേണ്ടി ആകട്ടെ ,ഇനി നമ്മളുടെ ഓരോ വോട്ടും
No comments:
Post a Comment