Search This Blog

Wednesday, July 22, 2015

വിശ്വാസമില്ലാത്ത പ്രണയം


പ്രണയം , ലോകത്തിലെ തന്നെ എറ്റവും മനോഹരമായ വികാരങ്ങളിൽ ഒന്ന്. തികച്ചും പരിശുദ്ധമായ വികാരം. നിനക്ക് ഞാൻ എനിക്ക് നീ എന്ന് മാത്രം ഉള്ള വിശ്വാസത്തിൽ നിലനില്ക്കേണ്ട വികാരം....വിശ്വാസം കൊണ്ട് മാത്രം നിലനിന്നു പോകുന്ന ഒരേ ഒരു വികാരം..... എന്നാൽ ഇന്ന് എനിക്ക് പ്രണയത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു......! കേൾക്കുമ്പോൾ നിങ്ങൾക്ക്  തോന്നും അത് ഇല്ലാത്തവന്റെ വെറും ജല്പനം..... അല്ല ഉണ്ടായിരുന്നു എനിക്കും മനോഹരമായ ഒരു പ്രണയം...അതിന്റെ വെളിച്ചത്തിലാണു പറയുന്നത് ... ഇന്ന് എനിക്ക് പ്രണയത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന്......
 അതെ.,  ഇന്നത്തെ പ്രണയം..... ഓണ്‍ലൈൻ ആയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ പ്രണയം,, വീഡിയോചാറ്റുകളും, വാട്സ് ആപ്പും , മറ്റു പല സമൂഹ മാധ്യമങ്ങളും കയ്യടക്കി വെച്ചിരിക്കുന്ന ഇന്നത്തെ പ്രണയം. പണ്ട് പൈങ്കിളി ആയിരുന്നു പ്രണയം, ഇന്ന് വീഡിയോ ചാറ്റുകളിലും  വാട്സ് അപ്പ് ഇമേജ്  ഷെയരുകളിലും സ്വന്തം സ്വകാര്യത വരെ തുറന്നു കാണിക്കുന്ന തരത്തിൽ  പ്രണയം തരം താഴ്ന്നിരിക്കുന്നു...  ജെനറെഷൻ  മാറി, ലോകത്തിന്റെ വേഗത കൂടി പ്രണയത്തിന്റെ പരിശുദ്ധി നഷ്ടപ്പെട്ടു.. പെണ്‍കുട്ടികളുടെ മറ്റു പലതും......
സ്വന്തം പ്രണയിനിയുടെ ഫോട്ടോകളും വീഡിയോ ചാറ്റും  വരെ ലൈക്കും  കമന്റും കിട്ടാൻ വേണ്ടി മാത്രമുള്ള ഉപാധികൾ ആക്കി മാറ്റുന്ന ഇന്നത്തെ പ്രവണതയ്ക്കാണു പ്രണയം എന്ന് പറയുന്നതെങ്കിൽ ക്ഷമിക്കണം സോദരാ
" ആ പ്രണയത്തിൽ എനിക്ക് വിശ്വാസമില്ല......."

RMZ


വീണ്ടും സജീവമാകാൻ ഒരു ആശ ....

ഞാൻ വീണ്ടും  ബ്ലോഗിങ്ങിലേക്ക് എത്തി ., ഒരു കാലത്ത് വലിയ പ്രതീക്ഷകളുമായി എന്റെ അനുഭവങ്ങളു സങ്കൽപ്പങ്ങളും നിങ്ങളോടു പങ്കുവെക്കാൻ തുടങ്ങിയ ബ്ലോഗ്‌.. തുടക്കം തന്നെ ഒടുക്കമായ എന്റെ പ്രിയപ്പെട്ട ബ്ലോഗ്‌.... അതെ , അനുഭവങ്ങൾ തന്നെയാണ് അതിനും കാരണം, ചില സഹിക്കാൻ പറ്റാത്ത അനുഭവങ്ങൾ ,ജീവിതത്തെ പിന്നോട്ട വലിച്ച ആ നിമിഷങ്ങൾ.....

ഇനിയില്ല, ആ ഓർമ്മകളെ എന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന ചരട് ആക്കാൻ എനിക്ക് താല്പര്യം ഇല്ല......
ദൈവത്തിന്റെ നാമത്തിൽ ഞാൻ ഈ ബ്ലോഗിന് പുനർജ്ജന്മം കൊടുക്കാൻ ശ്രമിക്കുകയാണ്... സഹായിക്കണം എല്ലാവരും, സഹകരിക്കണം .....
ഒരായിരം സ്നേഹത്തോടെ ,

 റമീസ് റഹ്മാൻ........
RMZ