പ്രണയം , ലോകത്തിലെ തന്നെ എറ്റവും മനോഹരമായ വികാരങ്ങളിൽ ഒന്ന്. തികച്ചും പരിശുദ്ധമായ വികാരം. നിനക്ക് ഞാൻ എനിക്ക് നീ എന്ന് മാത്രം ഉള്ള വിശ്വാസത്തിൽ നിലനില്ക്കേണ്ട വികാരം....വിശ്വാസം കൊണ്ട് മാത്രം നിലനിന്നു പോകുന്ന ഒരേ ഒരു വികാരം..... എന്നാൽ ഇന്ന് എനിക്ക് പ്രണയത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു......! കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും അത് ഇല്ലാത്തവന്റെ വെറും ജല്പനം..... അല്ല ഉണ്ടായിരുന്നു എനിക്കും മനോഹരമായ ഒരു പ്രണയം...അതിന്റെ വെളിച്ചത്തിലാണു പറയുന്നത് ... ഇന്ന് എനിക്ക് പ്രണയത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന്......അതെ., ഇന്നത്തെ പ്രണയം..... ഓണ്‍ലൈൻ ആയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ പ്രണയം,, വീഡിയോചാറ്റുകളും, വാട്സ് ആപ്പും , മറ്റു പല സമൂഹ മാധ്യമങ്ങളും കയ്യടക്കി വെച്ചിരിക്കുന്ന ഇന്നത്തെ പ്രണയം. പണ്ട് പൈങ്കിളി ആയിരുന്നു പ്രണയം, ഇന്ന് വീഡിയോ ചാറ്റുകളിലും വാട്സ് അപ്പ് ഇമേജ് ഷെയരുകളിലും സ്വന്തം സ്വകാര്യത വരെ തുറന്നു കാണിക്കുന്ന തരത്തിൽ പ്രണയം തരം താഴ്ന്നിരിക്കുന്നു... ജെനറെഷൻ മാറി, ലോകത്തിന്റെ വേഗത കൂടി പ്രണയത്തിന്റെ പരിശുദ്ധി നഷ്ടപ്പെട്ടു.. പെണ്‍കുട്ടികളുടെ മറ്റു പലതും......
സ്വന്തം പ്രണയിനിയുടെ ഫോട്ടോകളും വീഡിയോ ചാറ്റും വരെ ലൈക്കും കമന്റും കിട്ടാൻ വേണ്ടി മാത്രമുള്ള ഉപാധികൾ ആക്കി മാറ്റുന്ന ഇന്നത്തെ പ്രവണതയ്ക്കാണു പ്രണയം എന്ന് പറയുന്നതെങ്കിൽ ക്ഷമിക്കണം സോദരാ
" ആ പ്രണയത്തിൽ എനിക്ക് വിശ്വാസമില്ല......."
RMZ
No comments:
Post a Comment