Search This Blog

Saturday, August 1, 2015

മറക്കരുത് മനുഷ്യാ ....

സമുഹം , ഒരു വ്യക്തിയെ രൂപപ്പെടുത്തുന്ന പ്രധാന ഘടകം. താനും തന്റെ കുടുംബവും അയല്ക്കരുമൊക്കെ ചെർന്നാൽ സമൂഹം രൂപപ്പെട്ടു കഴിഞ്ഞു... എന്നാൽ അതൊക്കെ ഇപ്പൊ പഴംകഥ , സമൂഹവും സ്നേഹവും ഒന്നം ഇന്നത്തെ കാലത്ത് വെറും നൊസ്റ്റാൾജിയ ആയി മാറി കഴിഞ്ഞിരിക്കുന്നു അപ്പുപ്പന്മാരും അമ്മൂമ്മമാരും പറയുന്ന പഴം കഥ. അല്ല ഇപ്പോ അപ്പുപ്പന്മാർ എവിടെ ?  പണ്ടൊക്കെ വീടിന്റെ ഉമ്മറത്ത് ഒരു അപ്പുപ്പാണോ അമ്മൂമ്മയോ ഉണ്ടെങ്കിൽ അത് ഒരു ഐശ്വര്യമായിരുന്നു, എന്നാൽ ഇന്ന് അതല്ല സ്ഥിതി, ഒരു മടിയും കൂടാതവൃദ്ധ സദനങ്ങളിൽ തള്ളുന്ന അവസ്ഥ... വളർത്ത് മൃഗന്ങ്ങളെ കൊണ്ട് കളയാൻ ഒന്ന് മടിക്കും എന്നാൽ സ്വന്തം മാതാ പിതാക്കളെ .......
ഈ കൊണ്ട് വിടുന്നവർ ഓർക്കുന്നില്ലലോ അവര്ക്കും ഇത് പോലെ ഒരു അവസ്ഥ വരും എന്ന്....
വരും കൊടുത്താൽ കൊല്ലത്തും കിട്ടും.... അത് ഉറപ്പാ.. ന്തായാലും ഈ സദനങ്ങൾ അന്നും ഇത് പോലെ കാണും..... ഇന്നത്തെ ഫാസ്റ്റ് ലൈഫിൽ മറക്കുന്ന പലതും ഉണ്ട്... മറക്കരുതാതതായ പല കാര്യങ്ങളും സ്വാർത്ഥ താല്പര്യങ്ങൾക്കായി മനപ്പൂർവം മറക്കുന്നു.
 ഹേ മനുഷ്യാ നീ ഒന്ന് മറക്കാതിരുന്നാൽ നന്ന്, ഒരുനാൾ നീയും ഇത്പോലെ.......


RmZ



Wednesday, July 22, 2015

വിശ്വാസമില്ലാത്ത പ്രണയം


പ്രണയം , ലോകത്തിലെ തന്നെ എറ്റവും മനോഹരമായ വികാരങ്ങളിൽ ഒന്ന്. തികച്ചും പരിശുദ്ധമായ വികാരം. നിനക്ക് ഞാൻ എനിക്ക് നീ എന്ന് മാത്രം ഉള്ള വിശ്വാസത്തിൽ നിലനില്ക്കേണ്ട വികാരം....വിശ്വാസം കൊണ്ട് മാത്രം നിലനിന്നു പോകുന്ന ഒരേ ഒരു വികാരം..... എന്നാൽ ഇന്ന് എനിക്ക് പ്രണയത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു......! കേൾക്കുമ്പോൾ നിങ്ങൾക്ക്  തോന്നും അത് ഇല്ലാത്തവന്റെ വെറും ജല്പനം..... അല്ല ഉണ്ടായിരുന്നു എനിക്കും മനോഹരമായ ഒരു പ്രണയം...അതിന്റെ വെളിച്ചത്തിലാണു പറയുന്നത് ... ഇന്ന് എനിക്ക് പ്രണയത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന്......
 അതെ.,  ഇന്നത്തെ പ്രണയം..... ഓണ്‍ലൈൻ ആയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ പ്രണയം,, വീഡിയോചാറ്റുകളും, വാട്സ് ആപ്പും , മറ്റു പല സമൂഹ മാധ്യമങ്ങളും കയ്യടക്കി വെച്ചിരിക്കുന്ന ഇന്നത്തെ പ്രണയം. പണ്ട് പൈങ്കിളി ആയിരുന്നു പ്രണയം, ഇന്ന് വീഡിയോ ചാറ്റുകളിലും  വാട്സ് അപ്പ് ഇമേജ്  ഷെയരുകളിലും സ്വന്തം സ്വകാര്യത വരെ തുറന്നു കാണിക്കുന്ന തരത്തിൽ  പ്രണയം തരം താഴ്ന്നിരിക്കുന്നു...  ജെനറെഷൻ  മാറി, ലോകത്തിന്റെ വേഗത കൂടി പ്രണയത്തിന്റെ പരിശുദ്ധി നഷ്ടപ്പെട്ടു.. പെണ്‍കുട്ടികളുടെ മറ്റു പലതും......
സ്വന്തം പ്രണയിനിയുടെ ഫോട്ടോകളും വീഡിയോ ചാറ്റും  വരെ ലൈക്കും  കമന്റും കിട്ടാൻ വേണ്ടി മാത്രമുള്ള ഉപാധികൾ ആക്കി മാറ്റുന്ന ഇന്നത്തെ പ്രവണതയ്ക്കാണു പ്രണയം എന്ന് പറയുന്നതെങ്കിൽ ക്ഷമിക്കണം സോദരാ
" ആ പ്രണയത്തിൽ എനിക്ക് വിശ്വാസമില്ല......."

RMZ


വീണ്ടും സജീവമാകാൻ ഒരു ആശ ....

ഞാൻ വീണ്ടും  ബ്ലോഗിങ്ങിലേക്ക് എത്തി ., ഒരു കാലത്ത് വലിയ പ്രതീക്ഷകളുമായി എന്റെ അനുഭവങ്ങളു സങ്കൽപ്പങ്ങളും നിങ്ങളോടു പങ്കുവെക്കാൻ തുടങ്ങിയ ബ്ലോഗ്‌.. തുടക്കം തന്നെ ഒടുക്കമായ എന്റെ പ്രിയപ്പെട്ട ബ്ലോഗ്‌.... അതെ , അനുഭവങ്ങൾ തന്നെയാണ് അതിനും കാരണം, ചില സഹിക്കാൻ പറ്റാത്ത അനുഭവങ്ങൾ ,ജീവിതത്തെ പിന്നോട്ട വലിച്ച ആ നിമിഷങ്ങൾ.....

ഇനിയില്ല, ആ ഓർമ്മകളെ എന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന ചരട് ആക്കാൻ എനിക്ക് താല്പര്യം ഇല്ല......
ദൈവത്തിന്റെ നാമത്തിൽ ഞാൻ ഈ ബ്ലോഗിന് പുനർജ്ജന്മം കൊടുക്കാൻ ശ്രമിക്കുകയാണ്... സഹായിക്കണം എല്ലാവരും, സഹകരിക്കണം .....
ഒരായിരം സ്നേഹത്തോടെ ,

 റമീസ് റഹ്മാൻ........
RMZ

Saturday, March 24, 2012

എന്റെ കോളേജ്

എന്റെ കോളേജ്ഡെയ്സ് അവസാനിക്കാന്‍ പോകുന്നു. . വളരെ വിഷമകരമായി അന്ഗീകരിക്കേണ്ട ഒരു സത്യം........ ഇനി പല ഫ്രെണ്ട്സും പല  വഴിയിലേക്ക് .....
 ഒരു മെയ്യും ഒരു മനസുമായി കഴിഞ്ഞവര്‍ ഇനി പിരിയാന്‍ പോകുന്നു...
 കൂട്ടുകാര്‍,, അത് മാത്രമാണ് കോളേജില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരു ഡിഗ്രിക്ക് അപ്പുറം കിട്ടുന്ന സമ്പാദ്യം ..... എല്ലയ്യ്പ്പോഴും ഒരു കൈതാങ്ങകുന്ന സമ്പാദ്യം
എന്നെ ഞാന്‍ ആക്കിയ എന്റെ ഫ്രണ്ട്സ് ........ഒരിക്കലും മറക്ക്കില്ല           മറക്കാന്‍ കഴിയില്ലാ...... ഇനി ഉത്തരവാദിത്വങ്ങളും ജീവിക്കാനുള്ള തത്രപ്പാടുകളും മാത്രം.. അതിനിടയില്‍ സുഖമുള്ള ഒരു ഓര്‍മ മാത്രം ആയിരിക്കും കോളേജ് ല്യ്ഫും  ഫ്രെണ്ട്സും...........ഓര്‍ക്കുമ്പോള്‍ മനസ് നോവുന്ന ഓര്‍മ ,,..... പക്ഷെ ആ നോവിനും ഒരു പ്രത്യേക സുഖം ഉണ്ടാകും.....


ദൈവമേ ........... എന്റെ കോളേജ് ഡെയ്സ് അവസാനിക്കാന്‍ പോകുന്നു............


മറക്കില്ല ഒരിയ്ക്കലും , മരിയ്ക്കും വരെ...... എന്നെങ്കിലും മറന്നാല്‍ അന്ന് ഞാന്‍ മണ്ണ് ആയിട്ടുണ്ടാകും,,,,,,,,,,,,,,,,,,,










Saturday, March 10, 2012

പെര്‍ഫെക്റ്റ്‌ കപിള്‍സ്

"യസ്, മാര്യജ് ഈസ്‌ എ കോണ്ട്രാക്റ്റ് , ബട്ട്‌  ഐ അം  ഫെഡ് അപ്പ്‌ വിത്ത്‌ ദിസ്‌ അഗ്ളി കോണ്ട്രാക്റ്റ്"
ഇത്രയും പറഞ്ഞു കൊണ്ട് ഒരു കെട്ടു പേപ്പര്‍ അവള്‍ അവന്റെ മുന്‍പിലേക്ക് വലിച്ചെറിഞ്ഞു ...
"സൈന്‍ ദിസ്‌......:"
ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും കേട്ടില്ല എന്ന മട്ടില്‍ സിഗാറും പുകച്ചു കൊണ്ട് ഇരിക്കുകയായിരുന്നു അവന്‍ ..............പതിയെ ആ പേപ്പര്‍ കെട്ടു കയ്യിലെടുത്തു ... തല ഉയര്‍ത്തി അവളെ ഒന്ന് നോക്കി ...........
"അപ്പൊ കുട്ടിയോ?"
"അത് എന്നോട് ചോദിക്കണ്ടാ......"
"പിന്നെ ? ഞാന്‍ ചുമക്കണോ?  ഐ  കാന്റ്...."
അവളുടെ കയ്യില്‍ ഇരുന്ന ഫോണ്‍ റിംഗ് ചെയ്തു .....
" ഡിയര്‍ ഞാന്‍ ഇപ്പൊ എത്തും പേപ്പര്‍ ഇത് വരെ സൈന്‍ ചെയ്തു കിട്ടിയില്ല .,......."
ഫോണ്‍ മടക്കി ബാഗില്‍ ഇട്ടു കൊണ്ട്......
"വേഗം ഹി ഈസ്‌ വൈടിംഗ് ഫോര്‍ മി......."
നിഗൂഡമായ ഒരു പുഞ്ചിരിയോടെ അവന്‍ ആ പേപ്പര്‍ ഒപ്പിട്ടു കൊടുത്തു ......
ആ പേപ്പര്‍ വാങ്ങി കൊണ്ട് അവള്‍ വാതിലിലേക്ക് നടന്ന്നു..........
"ആ കുട്ടിയുടെ കാര്യം അത് കോര്‍ട്ട് തീരുമാനിക്കുന്നത്‌ പോലെ......."
പതിയെ അവള്‍ പുറത്തേക്ക് ഇറങ്ങി.....അവന്‍ തന്റെ ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു
മറുതലയ്ക്കല്‍ ഒരു സ്ത്രീ ഫോണ്‍ അറ്റന്‍ഡ് ചെയ്തു
"ഹായ് ഡിയര്‍ എന്തായി?"
 "നവ് ഐ അം ഫ്രീ , പെര്‍ഫെക്റ്റ്‌ ഡിവോഴ്സ"


 
   

   

Saturday, November 12, 2011

അവള്‍

ഞാന്‍ ഇന്നലെ അവളെ കണ്ടു, വീണ്ടും.. ഇനി ഒരിക്കലും കാണില്ല എന്ന് കരുതിയതാണ്, പക്ഷെ പിന്നെയും....... ,,
                               ഒരിക്കല്‍ എന്റെതകുമെന്നു കരുതി ഓമനിച്ചു താലോലിച്ചു കൊണ്ട് നടന്നവള്‍
, ഒരു കാലത്ത് എന്റെ പ്രണയിനി എന്ന് പറയപ്പെട്ടവള്‍,ഒരു പക്ഷെ അത് സത്യമായിരുന്നു.  ഞാന്‍ അവളെ ഒരുപാടു സ്നേഹിച്ചിരുന്നു,  അല്ലെങ്കില്‍ ഇന്നലെ അവളെ കണ്ടപ്പോള്‍ എന്റെ മനസ് ഇത്രയും വേദനിക്കുമായിരുന്നില്ല .. ചെറിയ സൗന്ദര്യപിണക്കത്തില്‍ പ്രണയം ഓടുങ്ങിയതും അവളുടെ കല്യാണം കഴിഞ്ഞതും എല്ലാം പെട്ടന്നായിരുന്നു.... നാട്ടില്‍ നിന്നും ജോലി കിട്ടി ഇവിടേയ്ക്ക് വന്നപ്പോള്‍ ഇനി ഒരിക്കലും അവളെ കാണില്ലല്ലോ എന്ന് ആശ്വസിച്ചു. പക്ഷെ എന്റെ മനസ്സില്‍ അവള്‍ ഒരു കനലായി, നീറ്റലായി അവശേഷിച്ചിരുന്നു.
                             ഇപ്പോള്‍ വീണ്ടും അവള്‍ എന്റെ മുന്‍പില്‍ , ഒരിക്കല്‍ എന്റെതകുമെന്നു കരുതിയവള്‍ മറ്റാരുടെയോ  ബീജവും വയറ്റില്‍ പേറി  എന്റെ മുന്‍പില്‍. അവളെ കാണാതിരിക്കാന്‍ ഞാന്‍ ആവുന്നതും ശ്രമിച്ചു ,,നിരീശ്വര വാദിയായ ഞാന്‍ ഈശ്വരനെ വിളിച്ചു...... കഴിയുന്നില്ല ........
 ..... ഈശ്വരാ എന്തിനീ ക്രൂരത...  

                                                                                                                                                  RMZ

Wednesday, June 22, 2011

മദ്യം

മദ്യം .ഇന്നത്തെ മലയാളികളുടെ ഒഴിച്ച് കൂടാനാകാത്ത വിഭവം. മലയാളികളുടെ സങ്കടത്തിന്റെയും സന്തോഷത്തിന്റെയും സന്തത സഹചാരി... മലയാളി ആകണമെങ്കില്‍ അല്പം അടിക്കണം എന്നതാണ് ഇന്നത്തെ അവസ്ഥ .... മലയാളിയെ മലയാളിയാക്കുന്ന പാനീയമാണ് മദ്യം.. മലയാളികളുടെ സ്വഭാവത്തെയും മദ്യം ഒരുപാടു സ്വാധീനിക്കുന്നുണ്ട്. അമ്പലത്തില്‍ പോലും ക്യു പാലിക്കാത്ത മലയാളികള്‍ വളരെ ഭയഭക്തി ബഹുമാനഹോടെയാണ് മദ്യ ഷോപിനു മുന്‍പില്‍ ക്യു നില്‍ക്കുന്നത്.  മലയാളിക്ക് സങ്കടം വന്നാലും അല്പം അടിക്കണം സന്തോഷം വന്നാലും അല്പം അടിക്കണം ..പരസ്പര വിരുദ്ധമായ ഈ വികാരങ്ങള്‍ക്ക് ഒരു ഐക്യം നല്കാന്‍ മദ്യത്തിനു കഴിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു.  എന്നാലും ഏഎ വികാരങ്ങളെ ഇല്ലാതാക്കുന്ന എന്ത് ശക്തിയാണ് മദ്യതിനുള്ളത് എന്ന് മനസിലാകുന്നില്ല..  
                           കേരളത്തിന്റെ വഴിയോരങ്ങളില്‍ അടിച്ചു പൂസായി കിടക്കുന്നവര്‍ ധാരാളം ഉണ്ട്.  നമ്മള്‍ 'പാമ്പ്' എന്ന ഓമനപേരില്‍ അവരെ വിളിക്കുന്നു.    ചിലര്‍ അടിച്ചില്ലെങ്കില്‍ മാന്യന്മാര്‍ ആയിരിക്കും എന്നാല്‍ രണ്ടു പെഗ് ഉള്ളില്‍ ചെന്നാലോ? ഇത്രയും മോശം മനുഷ്യര്‍ വേറെ ഉണ്ടാകില്ല .. വീട്ടില്‍ ചെന്ന് കയറിയാലും വീട്ടുക്ര്‍ക്കും നാട്ടുകാര്‍ക്കും ഒരു സ്വൈര്യവും കൊടുക്കില്ല്ല...എന്നാല്‍ മറ്റൊരു കൂട്ടര്‍ അവര്‍    അടിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഓഫ്‌ ആകും ആര്‍ക്കും ഒരു ശല്യവുമില്ലാതെ എവിടെയെങ്കിലും ചുരുണ്ട്  കൂടും, ബോധം വരുമ്പോള്‍ തനിയെ എഴുന്നേറ്റു പോകും. ആര്‍ക്കും ഒരു ശല്യവുമില്ല .... അക്കെ കുറച്ചു നേരത്തെ 'കിക്ക്' നു വേണ്ടി പണിയെടുത്തുണ്ടാക്കുന്ന പൈസ ബാറില്‍ കൊണ്ട് കളയുന്ന്ന്നു എന്നിട്ട് നാട്ടുകാരുടെയും വീട്ടുകാരുടെയും മേല്‍ കുതിര കയറുകയും ചെയ്യുന്നു. ചിലപ്പോള്‍ വാങ്ങിച്ചു കൂട്ടുകയും ചെയ്യും. 

ഉപദേശിക്കാന്‍ ഞാന്‍ ആളല്ല നിങ്ങള്‍ക്കു ബോധം ഉണ്ടെങ്കില്‍ ചിന്തിക്കു 
"എന്തിനാ വെറുതെ ...................."