
രണ്ടു ദിവസത്തെ അവധി ആഘോഷിക്കാനായി വീട്ടിലേക്കു പോകാനാണ് ഞാന്‍ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. ബസില്‍ കയറി ഒരു വിന്‍ഡോ സീറ്റില്‍ ഇരുന്നു.ഇനി രണ്ടര മണിക്കൂര്‍ ബസ്സിലാണ്. ബോറടി മാറ്റാന്‍ മൊബൈലില്‍ പാട്ടുമിട്ട് ഹെഡ്ഫോണും ചെവിയില്‍ തിരുകി അലക്ഷ്യമായി പുറത്തേക്കും നോക്കി ഇരുന്നപ്പോഴാണ് കണ്ണിനു കുളിരേകുന്ന ഒരു കാഴ്ച .സുന്ദരിയായ ഒരു പെണ്‍കുട്ടി ,മോഡേണ്‍ വസ്ത്രവും ധരിച്ചു കൊണ്ട് അവള്‍ അങ്ങനെ നടന്നുപോകുകയാണ്.അവളെ തന്നെ നോക്കിക്കൊണ്ട് എന്റെ തല യാന്ത്രികമായി അവള്‍ പോകുന്ന ദിശയിലേക്കു തിരിഞ്ഞു . പെട്ടെന്നാണ് എന്റെ കണ്ണുകള്‍ മറ്റൊരു സ്ത്രീയില്‍ ഉടക്കിയത്,മുഷിഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞ ഒരു സ്ത്രീ.ഏറിയാല്‍ എന്റെ ചേച്ചിയുടെ പ്രായം വരും, ഒക്കത്ത് ഒരു കൊച്ചുകുട്ടി അവന്‍ നഗ്നനാണ്,ഒന്നോ രണ്ടോ വയസ് പ്രായം കാണും,പാവം അവന്‍ നന്നായി കരയുന്നുണ്ട്,ചുരുക്കി പറഞ്ഞാല്‍ ഒരു യാചക,പാവം അവര്‍ അവിടെ നില്‍ക്കുന്നവരോട് ഭിക്ഷ യാചിക്കുന്നുണ്ട്.എന്നാല്‍ ആരും അവരെ ശ്രദ്ധിക്കുന്നത് പോലുമില്ല , വിശ്ഴ്ന്നിട്ട്ഴ്ക്ഴം കുട്ടി കരയുന്നത്.ഓരോ ആളുകളുടെയും അടുത്ത് ചെന്ന് അവര്‍ യാചിക്കുന്നുണ്ട് ,എന്നാല്‍ പലരും അവരെ ആട്ടിയോടിക്കുകയാണ് ചെയ്യുന്നത്.
ഇതിനിടയില്‍ ബസ് നീങ്ങിത്തുടങ്ങി ,ആ സ്ത്രീ പതുക്കെ എന്റെ കണ്ണില്‍ നിന്നും മറഞ്ഞു, പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു കൊണ്ട് ഞാന്‍ ഇരുന്നു, അതിനിടയില്‍ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീഴുകയും ചെയ്തു
ഇപ്പോള്‍ എന്റെ മുന്‍പില്‍ ഒരു കല്യാണ മണ്ടമാണ് ഉള്ളത് ,അവിടെ നമ്രമുഖിയായി ഇരിക്കുന്ന വധു, ആശ്ചര്യം, വധുവിനു ബസ് സ്റ്റാന്‍ഡില്‍ കണ്ട യാചകയുടെ മുഖഭാവം പക്ഷെ വരന്റെ മുഖം വ്യക്തമാകുന്നില്ല..ചടങ്ങുകള്‍ കഴിഞ്ഞു കൈപിടിച്ച് സന്തോഷത്തോടെ മണ്ഡപത്തില്‍ നിന്നും ഇറങ്ങുന്നു.
ഇപ്പൊ എനിക്കൊരു വീട് കാണാം ,അവിടെ ഒരു സ്ത്രീ അവര്‍ ഗര്‍ഭിണിയാണ്, ആ യാചകയുടെ മുഖഭാവമാണ് അവര്‍ക്ക്, അതാ ഒരാള്‍ വരുന്നു, അവരുടെ ഭര്‍ത്താവ്,മുഖം ഇപ്പോഴും വ്യക്തമാകുന്നില്ല അയാള്‍ അവരെ അടിക്കുകയാണ്, എന്റെ കാഴ്ച മങ്ങിത്തുടങ്ങി, ..........
വീണ്ടും എന്റെ കാഴ്ച്ചയില്‍ ആ സ്ത്രീ, ഒക്കത്ത് ഒരു കുട്ടിയുണ്ട് , അതെ, ഇപ്പോള്‍ വ്യക്തമാണ് . ബസ്‌സ്റ്റാന്‍ഡില്‍ കണ്ട യാചകയായ സ്ത്രീയും കുട്ടിയും. ഭര്‍ത്താവ് അവരെ ആട്ടിയോടിക്കുകയാണ് പഷേ അയാളുടെ മുഖം ഇപ്പോഴും വ്യക്തമല്ല . കരഞ്ഞു കൊണ്ട് ആ സ്ത്രീയും കുഞ്ഞും നടന്നകലുന്നു. പതിയെ ഭര്‍ത്താവിന്റെ മുഖം പതിയെ വ്യക്തമാകാന്‍ തുടങ്ങി,ബസ് സ്റ്റാന്‍ഡില്‍ കണ്ട പലരുടെയും മുഖങ്ങള്‍ ഞാന്‍ അയാളില്‍ കണ്ടു, അവസാനം എന്റെയും !!!!!......
എന്റെ കണ്ണുകള്‍ താനെ തുറന്നു, ഇപ്പോഴും ഞാന്‍ ബസില്‍ തന്നെ,എന്റെ മനസ്സില്‍ നിന്നും ആ സ്ത്രീയുടെയും കുട്ടിയുടെയും മുഖം മായുന്നില്ല... ഒരു പക്ഷെ ഞാന്‍ സ്വപ്നത്തില്‍ കണ്ടതാകാം അവരുടെ അവസ്ഥയ്ക്ക് കാരണം, അല്ലെങ്കില്‍ നീചനായ ഏതോ പുരുഷന്റെ കാമാസക്തിക്ക് ആ സ്ത്രീ ഇരയായിട്ടുണ്ടകാം, അതിന്റെ അവശേഷിപ്പാകം ആ കുട്ടി .
"ബന്ധങ്ങള്‍ക്ക് ഒരു വിലയുമില്ലാത്ത ഈ കാലത്ത് ഇത്തരം യാചകര്‍ 'ദൈവത്തിന്റെ സ്വന്തം നാട്ടി'ല്‍ ധാരാളം. ദയയ്ക്കും കരുണയ്ക്കും പേരുകേട്ട മലയാളികള്‍ തന്നെ അവരെ ആട്ടിയോടിക്കുന്നു,"
"ഹേ മനുഷ്യാ ....,അവരെ ആട്ടിയോടിക്കുന്ന സമയം നീ ഒന്ന് തിരിച്ചു ചിന്തിക്ക്
ആ കുട്ടിയുടെ സ്ഥാനത്ത് നീ ആയിരുന്നെങ്കിലോ? ...............
ആ സ്ത്രീയുടെ സ്ഥാനത്ത് നിന്റെ അമ്മയായിരുന്നെങ്കിലോ?..........................."