കോളേജിലെ അലസോരപ്പെടുത്തുന്ന ക്ളാസ് കഴിഞ്ഞു ഹോസ്റ്റലില്‍ എത്തി,ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞിട്ട് രാവിലെ മുതല്‍ ക്ളാസ്സില്‍ ഇരുന്നതിന്റെ ക്ഷീണം മാറ്റാന്‍ കട്ടിലിന്റെ ഒരു വശത്തേക്ക് വീണു....... ചെറുതായി മയങ്ങി തുടങ്ങിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ ചിലച്ചത്. എഴുന്നേറ്റു വന്നപോഴേക്കും കാള്‍ മിസ്സ് ആയിക്കഴിഞ്ഞിരുന്നു.എന്റെ ഉറക്കം കളഞ്ഞപ്പോള്‍ സമാധാനമായികാണും ....... മൊബൈല്‍ കണ്ടു പിടിച്ചവനെ മനസ്സില്‍ തെറി പറഞ്ഞു കൊണ്ട് മിസ്സ് കാള്‍ ലിസ്റ്റ് നോക്കി - "ഹന്‍സ" പേര് കണ്ടു ഞാന്‍ ഒന്ന് അമ്പരന്നു .അവള്‍ +2 വിലെ എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആയിരുന്നു .+2 വിനു ശേഷം ഒരു ബന്ധവും ഇല്ലാതിരിക്കുകയായിരുന്നു . സത്യം പറഞ്ഞാല്‍ മറന്നിരിക്കുകയായിരുന്നു.
പക്ഷെ ഒരു മിസ്സ് കാള്‍ എന്റെ ഓര്‍മകളെ രണ്ടു വര്‍ഷം പുറകിലേക്ക് കൊണ്ടെത്തിച്ചു.
പഴയ കുസൃതികളും പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.
പഴയ ഓര്‍മ്മകള്‍ വീണ്ടും എന്റെ മനസിലേക്ക് ഓരോന്നായി വന്നു. ഓരോ സുഹൃത്തുക്കളുടെയും മുഖങ്ങള്‍ ,അവരുമോതുള്ള നിമിഷങ്ങള്‍ , അങ്ങനെ എല്ലാം....
ഞാന്‍ ഇപ്പോള്‍ വരെ ഫ്രെണ്ട്ഷിപിനു ഇങ്ങനെ ഒരു വില ഉണ്ടെന്നു മനസിലാക്കിയിരുന്നില്ല ,എന്നാല്‍ പഴയ ഓര്‍മ്മകള്‍ ആ വില എനിക്ക് മനസിലാക്കി തന്നു .
എന്നെ ഞാന്‍ ആക്കി മാറ്റിയ എന്റെ ഫ്രെണ്ട്സ്. ലോകത്ത് എനിക്ക് മാത്രം അഹങ്കരിക്കാവുന്ന എന്റെ സ്വകാര്യസ്വത്ത് . അതെ ഓരോര്‍ത്തര്‍ക്കും ഫ്രെണ്ട്സ് അവരവരുടെ മാത്രം സ്വകാര്യ അഹങ്കാരമാണ്. ഈ ലോകത്ത് മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ഒരുവന്റെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നത് അവന്റെ ഫ്രെണ്ട്സ് തന്നെയാണ്.
നീ ഈ ലോകത്ത് എന്തൊക്കെ സമ്പാദിച്ചാലും അതിനൊന്നും പകര വെയ്ക്കാനാവില്ല ഫ്രെണ്ട്ഷിപിനെ. ലോകത്തെ ഏറ്റവും അമൂല്യമായ നിധിയാണ്‌അത്.
നീ എന്തൊക്കെ നഷ്ടപ്പെടുതിയാലും ഫ്രെണ്ട്ഷിപ് നെ മാത്രം നഷ്ടപ്പെടുത്തരുത് . കാരണം അത് നഷ്ടപ്പെട്ടാല്‍ നഷ്ടം നിനക്ക് മാത്രം. ഒരിക്കലും നികത്താനാവാത്ത നഷ്ടം........................
No comments:
Post a Comment