Search This Blog

Monday, March 7, 2011

വെള്ളിയാഴ്ച

ആഹ്....... ഇനി രണ്ടു ദിവസം വീട്ടില്‍ ...... ഹോസ്റല്‍ മുറിയുടെ വീര്‍പ്പുമുട്ടലില്‍ നിന്നും രണ്ടു ദിവസത്തേക്ക് ആശ്വാസം............... ഇനി ഈ രണ്ടു ദിവസം ഉമ്മയുടെയും മറ്റുള്ളവരുടെയും തണലില്‍ .......
ഇനി രണ്ടു ദിവസങ്ങള്‍ ഞാന്‍ ഒരു തനി നാടന്‍ പയ്യന്‍ ............ കോളജിന്റെ യുനിഫോമോ ഷൂസോ ,  മസില് പിടിത്തമോ ഇല്ലാത്ത  രണ്ടു  ദിവസങ്ങള്‍ .............  ശനിയും ഞായറും ...
3 വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ ശനിയും ഞായറും വീട്ടില്‍ തന്നെ ആയിരുന്നു.  പക്ഷെ ഇപ്പൊ ശനിയ്ക്കും ഞായറിനും എന്തോ ഒരു പ്രത്യേക സുഖം..
വെള്ളിയാഴ്ചകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു....... വെള്ളി രാത്രി വീട്ടില്‍ എത്തിയാല്‍ പിന്നെ രണ്ടു ദിവസങ്ങള്‍ ........ 
പക്ഷെ തികളാഴ്ച വെളുപ്പിന് പോകാനായി ഇറങ്ങുമ്പോള്‍ മനസിന്‌ എന്തോ പോലെ.....  മടി എന്ന് പറയാന്‍ ആവില്ല .. എന്തോ ഒരു തരം വിങ്ങല്‍ , പോകാനായി വണ്ടിയില്‍ കയറുമ്പോള്‍ തോന്നും........
"ഛെ....വരേണ്ടിയിരുന്നില്ല.................."

No comments:

Post a Comment